News

പുഷ്പഗിരി മെഡിസിറ്റിയിൽ ഫാർമസി വിദ്യാർഥിനി ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു

08 December 2022 , 8:11 AM

 

പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിൽ ഫാർമസി വിദ്യാർഥിനി ഹോസ്റ്റൽ മുറിക്കുള്ളിൽ കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചു. ബി.ഫാം രണ്ടാം വർഷ വിദ്യാർഥിനിയും കൊല്ലം കൊല്ലം സ്വദേശിനിയുമായ 20 കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.

ഇന്നലെ രാത്രി പതിനൊന്നരയോടെ മുറിക്കുള്ളിലെ ഫാനിൽ ഷാൾ ഉപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിൽ കാണപ്പെട്ട കുട്ടിയെ പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് തിരുവല്ല പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച കാരണമെന്നറിയാൻ കുട്ടിയുടെ മൊഴി എടുക്കേണ്ടത് ആയിട്ടുണ്ട്. കുട്ടി അബോധാവസ്ഥയിൽ ആയതിനാൽ അന്വേഷണത്തിന് തടസ്സമാകുകയാണ്.