News

ഇതരസംസ്ഥാനക്കാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ കൊയിലാണ്ടിയിൽ ഒരാളെ കടലിൽ മുക്കിക്കൊന്നു

05 October 2022 , 8:16 AM

 

 

കോഴിക്കോട്: കൊയിലാണ്ടിയിൽ ഇതര സംസ്ഥാനക്കാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാളെ കടലിൽ മുക്കിക്കൊന്നു. കൊയിലാണ്ടി മായൻ കടപ്പുറത്ത് അസം സ്വദേശികൾ തമ്മിലാണ് സംഘർഷമുണ്ടായത്. ദുലു രാജബൊംശി ( 26) ആണ് കൊല്ലപ്പെട്ടത്. കഴുത്തിൽ ബെൽറ്റ് മുറുക്കി യുവാവിനെ കടലിൽ മുക്കിക്കൊല്ലുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി ആശുപത്രിയിലേക്ക് മാറ്റി. പ്രതികളായ മനോരഞ്ജനെയും ലക്ഷ്മിയെയും പൊലീസ് അറസ്റ്റ് ചെയ്തു.