News

ലോറിയിൽ നിന്ന് വീണ കയർ ദേഹത്ത് കുരുങ്ങി കാൽനടയാത്രികൻ മരിച്ചു

16 July 2023 , 8:08 AM

 



കോട്ടയം: പച്ചക്കറി ലോറിയിൽ നിന്ന് റോഡിലേക്ക് വീണ കയർ ദേഹത്ത് കുരുങ്ങി കാൽനടയാത്രികൻ മരിച്ചു.
സംക്രാന്തി  നീലിമംഗലം പാലത്തിന് സമീപം പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സംക്രാന്തിയിലെ തോംസൺ ഡ്രൈ ക്ലീൻ കടയിലെ ജീവനക്കാരൻ കട്ടപ്പന സ്വദേശി മുരളി (55) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് മൃതദേഹത്തിൽ നിന്ന് ഒരു കാൽ അറ്റുപോയി. മൃതദേഹവും വലിച്ചുകൊണ്ട് ലോറി കുറച്ച് ദൂരം മുന്നോട്ട് പോയിട്ടുമുണ്ട്.   ഈ സമയം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്കും കയർ കുരുങ്ങി പരിക്കേറ്റു. ഏറ്റുമാനൂരിൽ ക്ഷേത്രദർശനത്തിന് പോകുകയായിരുന്ന പെരുമ്പായിക്കാട് ഇളയിടത്ത് ബിജു (50), ജോബി (45) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
      അതേസമയം, അപകടശേഷം നിർത്താതെ പോയ ലോറി, മാറ്റിയിട്ട ശേഷം കയർ എടുക്കുന്നതിനായെത്തിയ ലോറി ഡ്രൈവറെ നാട്ടുകാർ പിടികൂടി  പൊലീസിനു കൈമാറി. ചവിട്ടുവരിയിലെ പച്ചക്കറിക്കടയിലേക്ക് ഏറ്റുമാനൂർ ഭാഗത്തു നിന്നും വന്നതായിരുന്നു ലോറി. ഗാന്ധിനഗർ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.