News

കാഞ്ഞിരപ്പള്ളിയിൽ തെരുവുനായയുടെ ആക്രമണത്തിൽ വഴിയാത്രക്കാരന് പരുക്ക്

27 October 2022 , 11:27 AM

 

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ തെരുവുനായയുടെ ആക്രമണത്തിൽ വഴിയാത്രക്കാരന് പരുക്ക്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.കുരിശുകവലയിലെ മാടക്കടയ്ക്ക് സമീപം നിൽക്കുകയായിരുന്ന വഴിയാത്രക്കാരനെയാണ് തെരുവുനായ ആക്രമിച്ചത് . നായയുടെ ആക്രമണം തടയുന്നതിനിടെ കൈവിരലിലാണ് ഇയാൾക്ക് കടിയേറ്റത്.തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ നായ തന്നെ പരിസരത്തുണ്ടായിരുന്ന  മറ്റൊരു നായയെയും കടിച്ചിട്ടുണ്ട്. രാവിലെ 7 മണിയോടെ  മറ്റൊരാളെയും തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.