News

63ലക്ഷം രൂപയുടെ സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തി: കരിപ്പൂരിൽ യാത്രക്കാരൻ അറസ്റ്റിൽ

04 January 2023 , 1:47 PM

 

മലപ്പുറം: 63 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോയിലേറെ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ യാത്രക്കാരൻ പിടിയിൽ. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുനീഷ്(32) പൊലീസ് പിടിയിലായത്. നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ 1.162 കിലോ സ്വര്‍ണം കടത്തിയതെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 63 ലക്ഷം രൂപ വിലവരുമെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ വൈകിട്ട് ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മുനീഷ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് നടത്തിയ എക്സറേ പരിശോധനയിലാണ് നാല് കാപ്സ്യൂളുകളാക്കി സ്വര്‍ണമിശ്രിതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.