News

ഒറ്റപ്പാലത്ത് വാഹനാപകടത്തിൽ ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം

22 October 2022 , 4:22 AM

 

പാലക്കാട്: ഒറ്റപ്പാലത്ത് വാഹനാപകടത്തിൽ ഒമ്പതു വയസുകാരി മരിച്ചു. ശ്യാം - ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്. നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പട്ടാമ്പി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ 12:20 ഓടെയായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന മറ്റ് 7 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ദീപാവലി അവധിക്കായി കോയമ്പത്തൂരിൽ നിന്ന് എത്തിയ സുഹൃത്തുക്കളുമായി പട്ടാമ്പിയിലേക്ക് പോവും വഴിയാണ് അപകടം.