News

നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

18 May 2023 , 7:56 AM

 

 

തിരുവല്ല: നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഒരു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്.

       ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കവിയൂര്‍ പഴമ്പള്ളിയില്‍ ജോര്‍ജുകുട്ടി എന്നയാളുടെ ആള്‍താമസമില്ലാത്ത പുരയിടത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. പുരയിടത്തിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട സമീപവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ സീനിയർ സിപിഒ മാരായ ജോജോ ജോസഫ്, എൻ. സുനിൽ, സജിത്ത് ലാൽ എന്നിവർ ചേർന്ന് കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.