News

മലപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ

28 November 2022 , 6:13 PM

 

മലപ്പുറം:മലപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തിരൂർ കന്മനം ചീനക്കലിലാണ് സംഭവം. നാട്ടുകാരാണ് പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. പോലീസ് സംഭവസ്ഥലത്തെത്തി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.