News

14വയസുകാരനെ ലൈഗീകമായി പീഡിപ്പിച്ച തകഴി സ്വദേശിക്ക് 21 വര്‍ഷം കഠിനതടവ്

03 August 2023 , 5:13 PM

 

ആലപ്പുഴ: 14 വയസുള്ള  ആണ്‍കുട്ടിയെ ലൈംഗിക പീഡനം നടത്തിയതിന് പോക്‌സോ കേസില്‍ 42 കാരന് 21 വര്‍ഷം  കഠിന തടവ്.
നെടുമുടി പോലീസ് 2018 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആലപ്പുഴ  സ്‌പെഷ്യല്‍ കോടതി ജഡ്ജി ആഷ്.കെ. ബാല്‍ ആണ് വിധി പുറപ്പെടുവിച്ചത്.  തകഴി ആശുപത്രി ജംഗ്ഷന്‍ മഠത്തില്‍ ചിറ ഇട്ടിരാജേഷ് എന്നുവിളിക്കുന്ന രാജേഷ്്(42)നെയാണ് കോടതി ശിക്ഷിച്ചത്. സ്‌ക്കൂളിലേക്കു പോകുന്ന കുട്ടിയെ ദിവസവും ആളൊഴിഞ്ഞ  വീട്ടിലേക്ക് കൊണ്ടുപോയിരുന്നതും നിരന്തരം താമസിച്ചു വരുന്നതു കൊണ്ട് അദ്ധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്താകുന്നത്.  ഇന്ത്യന്‍ പീനല്‍ കോഡ് 377 പ്രകാരം 5 വര്‍ഷ o , ഭീഷണിപ്പെടുത്തല്‍ 1 വര്‍ഷം, ലൈംഗിക അതിക്രമ o പോക്‌സോ ആക്റ്റ് പ്രകാരം15 വര്‍ഷം എന്നിങനെ 21 വര്‍ഷം തടവും പിഴത്തുകയായി 75,000- രൂപയും ആണ് ശിക്ഷ. പിഴത്തുകയില്‍ 50,000/- രൂപ കുട്ടിക്കു നല്‍കാനും ഉത്തരവുണ്ട്. ശിക്ഷ ഒരുമിച്ച് 15 വര്‍ഷം അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക്പ്രോസിക്യൂട്ടര്‍ എസ്. സീമ ഹാജരായി. ക്രൈം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത് അന്നത്തെ ഇന്‍സ്പക്ടര്‍ വിജു വി. നായര്‍. ആണ്.