News

തിരുപ്പതിയിൽ നിന്നുള്ള യാത്രയ്ക്കിടെ കാണാതായ പത്തനംതിട്ട സ്വദേശി കാൽനടയായി നാട്ടിലെത്തി

11 December 2022 , 8:05 PM

 

പത്തനംതിട്ട: തിരുപ്പതിയിൽ നിന്നുള്ള യാത്രയ്ക്കിടെ കാണാതായ പത്തനംതിട്ട സ്വദേശി നടന്ന് നാട്ടിലെത്തി. ഡിണ്ടിഗലിൽ നിർത്തിയപ്പോൾ സ്റ്റേഷനിൽ ഇറങ്ങിയ അനിൽ തിരികെ കയറുംമുൻപ് ട്രെയിൻ വിട്ടുപോവുകയായിരുന്നു. പത്തനംതിട്ട മാത്തൂർ സ്വദേശി അനിലിനെ കഴിഞ്ഞമാസം മൂന്നിനാണു കാണാതായത്. ആന്ധ്രപ്രദേശിൽ സഹോദരിയുടെ മകളെ നഴ്സിങ്ങിനു ചേർത്ത് കുടുംബത്തോടൊപ്പം മടങ്ങി വരുമ്പോഴായിരുന്നു സംഭവം. ഡിണ്ടിഗലിൽ സ്റ്റേഷനിൽ ഇറങ്ങിയശേഷം തിരിച്ചു കയറാൻ പറ്റിയില്ലെന്ന് അനിൽ പറയുന്നു. ചെങ്ങന്നൂരിൽ എത്തിയശേഷമാണ് അനിൽ കൂടെയില്ലെന്നു കുടുംബം അറിഞ്ഞത്. തുടർന്ന് ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അനിലിന് മൊബൈൽ ഫോണില്ല, ആരുടെ നമ്പരും കാണാതെ അറിയില്ല.