News

വിവാഹ വാഗ്ദാനം നൽകി18 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ പാലക്കാട് സ്വദേശിക്ക് 43 വർഷം കഠിനതടവ്

20 October 2022 , 4:39 PM

 

 

കോട്ടയം: വിവാഹ വാഗ്ദാനം നൽകി18 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ പാലക്കാട് സ്വദേശി അമൽ കെ.നാരാ യണനാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി 43 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനോരായിരം രൂപ പിഴയം ശിക്ഷ വിധിച്ചു.  ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ ജഡ്ജ് ജി.പി. ജയേഷാണ് വിധി പ്രഖ്യാപിച്ചത്. ഇരയ്ക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ് . മനോജ് ഹാജരായി. ചിങ്ങവനം പോലീസിൽ രജിസ്റ്റർ ചെയ്ത കേസ്സിലാണ് കോടതി വിധി.