News

ചമ്പക്കുളം പടഹാരം പാലത്തിൽ വെച്ചിരുന്ന ഇരുമ്പു മോഷ്ടിച്ച നെടുമുടി സ്വദേശി അറസ്റ്റിൽ

31 July 2023 , 7:34 PM

 

ആലപ്പുഴ: ചമ്പക്കുളം പടഹാരം പാലത്തിൽ ഇറക്കിവെച്ച ഇരുമ്പ് കമ്പി മോഷ്ടിച്ച നെടുമുടി സ്വദേശി അറസ്റ്റിൽ .   നെടുമുടി പോലീസ് സ്റ്റേഷൻ പരിധിയിൽ ചമ്പക്കുളം പടാഹാരം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി മെട്രിക് ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇറക്കിവെച്ചിരുന്ന 25 കിലോ ഗ്രാം വരുന്ന ഇരുമ്പ് കമ്പി 31-07-2023 തിയതി വെളുപ്പിന് മോഷണം ചെയ്തെടുക്കുവാൻ ശ്രമിച്ച നെടുമുടി പഞ്ചായത്ത് 10- വാർഡിൽ നടുഭാഗം മുറിയിൽ കിഴക്കേടം വീട്ടിൽ ബാലകൃഷ്ണൻ മകൻ വിജേഷ് (27) നെ നെടുമുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുരേഷ്കുമാർ.ജി, സബ് ഇൻസ്പെക്ടർ രാജേഷ് എൻ എന്നിവരുടെ നേതൃത്വത്തിൽ നെടുമുടി പോലീസ് അറസ്റ്റ് ചെയതത്. പകൽ സമയം വർക്ക് സൈറ്റിലും പരിസരത്തും ചുറ്റിതിരിഞ്ഞ ശേഷം രാത്രി സമയത്ത് സ്ഥലത്തെത്തി മോഷണം നടത്തുന്നതാണ് പ്രതിയുടെ മോഷണരീതി. പ്രതിയെ നാളെ  കോടതിയിൽ ഹാജരാക്കും.