News

ഗവര്‍ണര്‍ക്ക് വധഭീഷണി കോഴിക്കോട് സ്വദേശി അറസ്റ്റില്‍. ഷംസുദ്ദീന്‍ എന്നയാളാണ് പിടിയിലായത്

16 February 2023 , 12:20 PM

 

 

കോഴിക്കോട് : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ കോഴിക്കോട് സ്വദേശി ഷംസുദ്ദീന്‍ പിടിയില്‍. കോഴിക്കോട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇ-മെയില്‍ വഴിയാണ് ഇയാള്‍ വധഭീഷണി അയച്ചത്. പത്ത് ദിവസത്തിനകം ഗവര്‍ണറെ വധിക്കുമെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ ഉണ്ടായിരുന്നത്. ഗവര്‍ണറുടെ ഓഫീസ് നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാവുന്നത്. കോഴിക്കോട് നിന്നാണ് സന്ദേശമെത്തിയതെന്ന് സൈബര്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് കേസ് ലോക്കല്‍ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീന്‍ പിടിയിലാകുന്നത്.