News

കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

01 March 2023 , 10:21 AM

 

തൃശൂർ: എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു.

കോഴിക്കോട് ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ മുസ്തഫ (40) യാണ് മരിച്ചത്.

 

ഇന്ന് രാവിലെ 6 മണിയോടെ പഞ്ചവടി സെന്ററിൽ വെച്ചായിരുന്നു അപകടം.

കോഴിക്കോട് നിന്നും എടക്കഴിയൂർ തെക്കേ മദ്രസയിലുള്ള ബന്ധുവീട്ടിലേക്ക് വരികയായിരുന്ന മുസ്തഫയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ റോഡ് മുറിച്ച് കടക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയെ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ നിന്നു വന്ന ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.

എടക്കഴിയൂർ ലൈഫ് കെയർ, തിരുവത്ര ലാസിയോ ആംബുലൻസ് പ്രവർത്തകർ രക്ഷാ പ്രവർത്തനം നടത്തി.

തമിഴനാട് സ്വദേശി ചന്ദ്രഹാസൻ (55), ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ അബുബക്കർ (45) എന്നിവർക്ക് സാരമായ പരിക്കുണ്ട്.