News

പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടിയ അമ്മ അറസ്റ്റില്‍: സംഭവം അഞ്ചുതെങ്ങില്‍, അവിഹിതബന്ധം പുറത്തറിയാതിരിക്കാന്‍ ക്രൂരകൃത്യം

28 July 2023 , 4:09 PM

 

തിരുവനന്തപുരം: പ്രസവിച്ചയുടന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു കുഴിച്ചു മൂടിയ യുവതി അറസ്റ്റില്‍.
അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് അമ്മ അറസ്റ്റിലായത്. അഞ്ചുതെങ്ങ് സ്വദേശിനി ജൂലിയാണ് അറസ്റ്റിലായത്. അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ പ്രസവിച്ചയുടന്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. ശുചിമുറിക്ക് പിന്നില്‍ കുഴിച്ചിട്ട മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ച് കടല്‍ തീരത്തേക്ക് കൊണ്ടു പോകുകയായിരുന്നു. ജൂലിയെ സംശയം തോന്നി വൈദ്യപരിശോധന നടത്തിയപ്പോഴാണ് വിവരം പുറത്തു വന്നത്.