News

കൊച്ചിയിൽ കാറിലിട്ട് മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

18 November 2022 , 8:05 PM

 

കൊച്ചി: കൊച്ചിയിൽ മോഡലായ യുവതിയെ കാറിലിട്ട് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. നാലുപേർ അറസ്റ്റിൽ . ഇന്നലെയായിരുന്നു സംഭവം. മോഡലിന്റെ സുഹൃത്ത് പോലീസിൽ പരാതി കൊടുത്തതിനെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി കൊച്ചി ഷിപ്പ് യാർഡിന് സമീപമുള്ള ബാറിലെത്തിയ യുവതി ഇവിടെ കുഴഞ്ഞുവീണിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാക്കൾ ഇവരെ കാറിൽ കയറ്റികൊണ്ടുപോയി. യാത്രയ്ക്കിടയിൽ ഇവർ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഇതിനു ശേഷം യുവതിയെ കാക്കനാട്ടെ വീട്ടിൽ ഇറക്കിവിട്ടു. യുവതി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. .