News

വള്ളികുന്നത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം: 22കാരന്‍ അറസ്റ്റില്‍

13 September 2023 , 5:01 PM

 

ആലപ്പുഴ: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച  പ്രതി പിടിയില്‍ . വള്ളികുന്നം എണ്ണമ്പള്ളിശ്ശേരി സലിം (22)- നെയാണ് വള്ളികുന്നം പോലിസ് പിടികൂടിയത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന ഇയാള്‍ കഴിഞ്ഞ ഒരാഴ്ച മുന്‍പാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവം പെണ്‍കുട്ടിയുടെ .ബന്ധുക്കള്‍ അറിയുകയും തുടര്‍ന്ന് ഇയാളുമായി യുള്ള ബന്ധത്തിന് എതിര്‍ക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് സലിം   ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാള്‍  ഗുരുതരാവസ്തയില്‍ വാണ്ടാനുമെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. ചികിത്സ കഴിഞ്ഞ്  വിട്ടിലെത്തിയപ്പോളാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്.എച്ച്. ഓ. എം .എം ഇഗ്‌നേഷ്യസ് , എസ്.ഐ. മാരയ കെ.അജിത്ത് ,കെ ആര്‍ .രാജീവ് ,എസ്.ഐ. നിസാം തുടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കായംകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.