News

ചിറ്റിലഞ്ചേരിയിൽ എക്സൈസ് വകുപ്പിന്‍റെ വൻ ലഹരി വേട്ട,ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഒരു കോടിയോളം രൂപയുടെ ലഹരിപദാർത്ഥങ്ങൾ പിടികൂടി

27 December 2022 , 5:44 PM

 

പാലക്കാട്: ചിറ്റിലഞ്ചേരിയിൽ എക്സൈസ് വകുപ്പിന്‍റെ വൻ ലഹരി വേട്ട,ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഒരു കോടിയോളം രൂപയുടെ ലഹരിപദാർത്ഥങ്ങൾ പിടികൂടി സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മംഗലംഡാം വക്കാല സ്വദേശി സുദേവൻ ( 41) ഇടുക്കി സ്വദേശികളായ രഞ്ജിത്ത് (27) മനോജ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലത്തൂർ, കൊല്ലംകോട്, പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിപദാർത്ഥങ്ങൾ പിടികൂടിയത് ഇഞ്ചി കൃഷി നടത്തുന്നതിനായി വാടകയ്ക്ക് എടുത്ത ഗോഡൗണിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ലഹരിപദാർത്ഥങ്ങൾ എത്തിച്ച് സംഘം കച്ചവടം നടത്തി വരികയായിരുന്നു.വെളുത്തുള്ളി കൊണ്ടുവരുന്നതിന്റെ മറവിലാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നും ലഹരി വസ്തുക്കൾ സംസ്ഥാനത്തേക്ക് എത്തിച്ചത്.