News

ഭര്‍തൃമതിയായ യുവതിയെ അയല്‍വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

11 July 2023 , 3:20 PM

 

കോഴിക്കോട്: നാദാപുരത്തിനടുത്ത് തൂണേരി കോടഞ്ചേരിയില്‍ ഭര്‍തൃമതിയായ യുവതിയെ അയല്‍വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി പോസ്‌റ്ഓഫീസിന് സമീപത്തെ വടക്കേയില്‍ സുബിയുടെ ഭാര്യ അശ്വതി (25 ) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ അയല്‍വാസി കുഞ്ഞിപീടികയില്‍ മോഹനന്‍ മാസ്റ്ററുടെ പറമ്പിലെ കിണറ്റിനോട് ചേര്‍ന്ന് കുളിമുറിയിലാണ് അശ്വതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മോഹന്‍മാസ്റ്റര്‍ രാവിലെ എഴുന്നേറ്റപ്പോള്‍ കുളിമുറിയുടെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് അടുത്ത് ചെന്നപ്പോള്‍ കിണറ്റിലേക്കുള്ള കപ്പിയും കയറുംകെട്ടുന്ന ഭാഗത്ത് യുവതി തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. വളയം ഇരവുമ്മല്‍ സ്വദേശിയാണ് അശ്വതി. ഇവര്‍ക്ക് നൈനിക് എന്ന് പേരുള്ള ഒരു മകനുണ്ട്. നാദാപുരം പൊലീസ് സ്ഥലത്തെത്തി. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടിശേഷം മൃതദേഹം പോസ്റ്റ്മമാര്‍ട്ടത്തിനായി മാറ്റും.