News

മാവോയിസ്റ്റ് നേതാവ് ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ

18 April 2023 , 1:00 PM

 

കോഴിക്കോട്: പന്തീരാങ്കാവിൽ മാവോയിസ്റ്റ് നേതാവ് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് പിടിയിലായി.

        ജാർഖണ്ഡ് സ്വദേശി അജയ് ഒരോൺ ആണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഒന്നര മാസമായി കഴിയുകയായിരുന്നു ഇയാൾ. കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

          2007ൽ ജാർഖണ്ഡിൽ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവാണ് അജയ് ഒരോൺ എന്ന് പൊലീസ് അറിയിച്ചു. ഇയാൾ നേരത്തെ തടവ് ശിക്ഷ അനുഭവിച്ചയാളാണ്.