News

പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കൊല്ലത്ത് ഒരാൾ പിടിയിൽ

09 September 2023 , 4:48 PM

 

കൊല്ലം: പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പ്രതി പോലീസ് പിടിയിലായി. മുണ്ടക്കല്‍, ഉദയമാര്‍ത്താണ്ഡപുരം, പുതുവല്‍പുരയിടത്തില്‍ പൊടിമോന്‍ (49) ആണ് കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായത്. ജില്ലക്കകത്തും പുറത്തുമുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 50 ചാക്ക് പുകയില ഉല്‍പ്പന്നങ്ങളാണ് ഇയാള്‍ വാടകയ്ക്ക് എടുത്ത വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയത്.വാഹനപരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ പഴകിയ വെളുത്തുള്ളി നിറച്ച ചാക്കുകള്‍ മൂടിയിട്ടാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയത്. ഇയാള്‍ ലഹരി ഉത്പന്നങ്ങള്‍ കടത്താനായി ഉപയോഗിച്ച ലോറിയും കാറും കണ്ണനല്ലൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. വാഹനത്തിന്റെ ഡ്രൈവറും സഹായിയും വാഹനം ഉപേക്ഷിച്ച് ഓടിപ്പോയി.