News

യാത്രാബോട്ട് പോയതിന് പിന്നാലെ കൂറ്റന്‍മരം കടപുഴകി: ആലപ്പുഴയില്‍ ഒഴിവായത് വന്‍ദുരന്തം

27 October 2023 , 7:03 PM

 

ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ യാത്ര ബോട്ട് നിറയെ യാത്രക്കാരുമായി കടന്നു പോയതിന് ആലപ്പുഴ കനാലിലേയ്ക്ക് കൂറ്റന്‍മരം കടപുഴകി വീണു.
ആലപ്പുഴ ബോട്ട്‌ജെട്ടിക്ക് സമീപമാണ് സംഭവം. മരം മറ്റൊരു സ്വകാര്യ ടൂറിസ്റ്റ്  ബോട്ടിന് മുകളിലേക്ക് പതിച്ച് ബോട്ട് പൂര്‍ണമായി തകര്‍ന്നു. കനാലിനു കുറുകെ മരം വീണതിനാല്‍ ഒന്നര മണിക്കൂറോളം ജലഗതാഗതം തടസപ്പെട്ടു. അഗ്‌നിശമന സേനയെത്തി മരം മുറിച്ചുനീക്കി.
ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ഡി.റ്റി.പി.സി ഓഫീസിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ബോട്ടിനുമുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണത്. ബോട്ടില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. ബോട്ട് പൂര്‍ണമായും തകര്‍ന്നു. ആലപ്പുഴ പോഞ്ഞിക്കര സ്വദേശി അനിരുദ്ധന്റെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ന്ന ബാലമുരുകന്‍ എന്ന പേരിലുള്ള ബോട്ട് രണ്ടാഴ്ച മുന്‍പാണ് 16 ലക്ഷം രൂപ മുടക്കി ബോട്ട് വാങ്ങിയത്. മോട്ടര്‍ ബോട്ടുകളും ശിക്കാര വള്ളങ്ങളും പാര്‍ക്ക് ചെയ്യുന്നതിന് സമീപം കനാല്‍ക്കരയില്‍ വീഴാവുന്ന നിലയില്‍ അപകടകരമായി നില്‍ക്കുന്ന നിരവധി കൂറ്റന്‍ മരങ്ങളുണ്ട്. മൂന്നു മണിക്കൂറോളം പരിശ്രമിച്ചാണ് ആലപ്പുഴ അഗ്‌നിരക്ഷ സേന മൂന്നുമണിക്കൂറോളം പണിപ്പെട്ട് മരം മുറിച്ച് നീക്കിയത്.
സ്റ്റേഷന്‍ ഓഫീസര്‍ S പ്രസാദ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ (gr ) അനില്‍കുമാര്‍ കെ ആര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ (gr M) പ്രിയധരന്‍ A D ഫയര്‍ ഓഫീസര്‍ മാരായ ശശി അഭിലാഷ്, ജിജോ TJ, വിജയ് V A, പ്രശാന്ത് V, അനീഷ് PR,ഫയര്‍ ഓഫീസര്‍ ഡ്രൈവര്‍ മാരായ കണ്ണന്‍ S, വിനീഷ് V, പ്രവീണ്‍ V എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍
 പങ്കെടുത്തു