News

കണ്ണൂർ വെള്ളാരംപാറയിലെ പോലീസ് ഡംബിംഗ് യാർഡിൽ വൻ തീപിടിത്തം

16 February 2023 , 1:15 PM

 

കണ്ണൂർ: വെള്ളാരംപാറയിലെ പോലീസ് ഡംബിംഗ് യാർഡിൽ വൻ തീപിടിത്തം.

നിരവധി വാഹനങ്ങൾ കത്തിനശിച്ചു.വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിംഗ് യാർഡിലുണ്ടായിരുന്നത്. ഇന്ന്  രാവിലെ 11.30 ഓടെയാണ് തീപിടിത്തമുണ്ടായത്.

സംഭവത്തെ തുടർന്ന് തളിപ്പറമ്പ്- ശ്രീകണ്ഠാപുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

അഗ്നിശമനസേനയുടെ അഞ്ചോളം യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്