News

കവിയൂരിൽ വൻ തീപിടുത്തം

16 January 2023 , 4:10 AM

 

 

തിരുവല്ല: കവിയൂർ ഞാലികണ്ടത്ത് വൻ തീപിടുത്തം. ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡിന് തീപിടിച്ച് സാധനങ്ങൾ കത്തി നശിച്ചു. 

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഞാലികണ്ടം കാലേക്കാട്ടിൽ വീടിന് സമീപത്തെ ഷെഡിനാണ് തീ പടർന്നു പിടിച്ചത്. ഇവിടെ പഴയ ടയറുകളും ആക്രി സാധനങ്ങളും സൂക്ഷിച്ചിരിക്കുകയായിരുന്നു. അഗ്നിശമന സേന സ്ഥലത്ത് എത്തിയാണ് തീ പൂർണമായും അണച്ചത്.