News

തൃശൂരിൽ കാർ ഷോറൂമിൽ വൻ തീപിടിത്തം

04 March 2023 , 5:15 AM

 

തൃശൂർ: തൃശൂരിൽ കാർ ഷോറൂമിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.

കുട്ടനല്ലൂരിലെ കാർ ഷോറൂമിലാണ് അപകടം. അഞ്ച് അഗ്നിശമന യൂനിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. വൈകാതെ തീയണച്ചു.