News

ആലുവയിൽ വൻ വ്യാജക്കള്ള് നിർമ്മാണകേന്ദ്രം കണ്ടെത്തി

26 July 2023 , 12:58 PM

 

 

ആലുവ: വൻ വ്യാജക്കള്ള് നിർമ്മാണകേന്ദ്രം എക്സൈസ് എൻഫോഴ്സ്മെൻ്റ് വിഭാഗം കണ്ടെത്തി. രാസമിശ്രിതം ഉപയോഗിച്ച് നിർമ്മിച്ച 1500 ലിറ്റർ കള്ളും കള്ള് കൊണ്ടു പോകാനെത്തിയ പിക്കപ്പ് വാനും ശിവരാത്രി മണപ്പുറം റോഡിലെ കള്ള് നിർമ്മാണ കേന്ദ്രത്തിൽ കണ്ടെത്തി. വ്യാജ മദ്യനിർമ്മാണകേന്ദ്രം നടത്തി വന്നിരുന്ന വിൻസന്റ്, ജോസഫ്, ജിതിൻ, ഷാജി എന്നിവർ പിടിയിലായി.

      35 ലിറ്ററിന്റെ 42 കന്നാസുകളിലായാണ് വ്യാജക്കള്ള് സൂക്ഷിച്ചിരുന്നത്. കള്ള് ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന

ലോറൈൽ സൾഫേറ്റ്,

സോഡിയം ലോറൈൽ സൾഫേറ്റ് എന്നീ പേസ്റ്റ് രൂപത്തിലുള്ള രാസമിശ്രിതങ്ങളും പിടികൂടിയിട്ടുണ്ട്.കുറച്ചു കള്ളും സ്പിരിറ്റും ബാക്കി വെള്ളവും ഈ കെമിക്കലുകളും ഉപയോഗിച്ചാണ് വ്യാജക്കള്ള് നിർമ്മിച്ചിരുന്നത്. സോഡിയം ലോറൈൽ സൾഫേറ്റ് മദ്യത്തിന് മണവും നുരയും പതയുമുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. കേന്ദ്രം ഒരു വർഷമായി വാടകക്കെടുത്ത  കെട്ടിടത്തിൽ പ്രവർത്തിച്ച് വരികയായിരുന്നു.