News

സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ചു; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

14 December 2022 , 10:59 AM

 

 

മലപ്പുറം: ജയിലില്‍ ഒപ്പം കഴിഞ്ഞിരുന്ന തടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. മലപ്പുറം മഞ്ചേരി മുടിപ്പാലത്ത് വാടകക്ക് താമസിക്കുന്ന ആനക്കയം പുള്ളിലങ്ങാടി മങ്കരത്തൊടി മുഹമ്മദിനെയാണ് (45) മഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്.

സഹോദരന്റെ ഒന്‍പതുവസ്സുകാരനായ മകനെ ആനക്കയത്ത് പുഴയിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയാണ് മുഹമ്മദ്. വിചാരണ തടവുകാരനായി മഞ്ചേരി സബ്ജയിലില്‍ കഴിയുന്നതിനിടെ പരിചയത്തിലായ ഇരുമ്പുഴി സ്വദേശിയുടെ ഭാര്യയെയാണ് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ മുഹമ്മദ് പീഡിപ്പിച്ചത്.

 

യുവതിയുടെ ഭര്‍ത്താവ് ജയിലിലായപ്പോള്‍ ജാമൃത്തിലിറങ്ങിയ മുഹമ്മദ് യുവതിക്ക് മഞ്ചേരിയില്‍ വാടക വീട് എടുത്തുനല്‍കിയിരുന്നു. അതിനുശേഷം ഇവിടെയെത്തിയ പ്രതി വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കാസര്‍കോടുനിന്നാണ് പ്രതിയെ പിടികൂടിയത്.