News

ഇടുക്കിയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു

10 November 2022 , 12:49 PM

 

ഇടുക്കി: ഇടുക്കിയിൽ അച്ഛന്റെ മകക്കൊന്നു.  ചെമ്മണ്ണാർ മൂക്കനോലിൽ ജെനീഷ് (38) ആണ് മരിച്ചത്. അച്ഛൻ തമ്പി പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രി ഏഴുമണിക്കാണ് സംഭവം. ജെനീഷ് പതിവായി മദ്യപിച്ചെത്തി വീട്ടിൽ ബഹളം വെക്കുമായിരുന്നു. സ്വന്തം മക്കളെയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങളെയും ജെനീഷ് സ്ഥിരമായി മർദിക്കാറുണ്ടായിരുന്നു. ഇന്നലെയും ജെനീഷ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയെന്നും പൊലീസ് പറഞ്ഞു. തുടർന്നാണ് അച്ഛൻ ജെനീഷിന്റെ കൈക്ക് വെട്ടിയത്. തുടർന്ന് തേപ്പുപെട്ടി വെച്ച് തലക്കടക്കിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ജെനീഷ് കോട്ടയം മെഡിക്കൽ കോളജിൽ വെച്ച് മരിച്ചു.  പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമെ മരണകാരണവും തുടർ നടപടികളും നടക്കു.