News

മേഴത്തൂരില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനം

26 November 2022 , 12:38 PM

 

പാലക്കാട്: മേഴത്തൂരില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനം.സൈക്കിള്‍ ദേഹത്ത് തട്ടിയതിന്റെ പേരിലാണ് 14 കാരനെ അയല്‍വാസി തലയ്ക്കും ചെവിക്കുറ്റിക്കുമടിച്ചത്.വീട്ടുകാരുടെ പരാതിയില്‍ അയല്‍വാസിയായ അലിയെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.സൈക്കിളില്‍ വന്ന 14കാരന്‍ നടന്നു വരുകയായിരുന്ന അലിയെ അബദ്ധത്തില്‍ ഇടിച്ചു.നിലത്തുവീണ അലി വിദ്യാര്‍ത്ഥിയെ അസഭ്യം പറയുകയും തലക്കും ചെവിക്കും മര്‍ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ 14കാരന് വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥത അനുവഭവപ്പെടുകയായിരുന്നു.തലക്ക് പ്രധാനപ്പെട്ട ശസ്ത്രക്രിയ കഴിഞ്ഞ കുട്ടിയാണെന്നറിഞ്ഞിട്ടും അയല്‍വാസി കൂടിയായ അലി മര്‍ദ്ദിച്ചുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കുട്ടിയെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ ഡോക്ടര്‍മാരുടെ നിര്‌ദേശമുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം തുടര്‍ചികിത്സ ആശങ്കയിലാണ്.