News

അയ്യപ്പന് അരക്കോടിയുടെ ആഭരണം വഴിപാടായി സമർപ്പിച്ച് ഭക്തൻ

PTA Reporter

20 August 2022 , 7:45 AM

 

പത്തനംതിട്ട: ശബരിമല അയ്യപ്പന് 107.75 പവൻ തൂക്കമുള്ള സ്വർണമാല വഴിപാടായി സമർപ്പിച്ച് ഭക്തൻ. ആറ് ശതമാനം പണിക്കൂലിയും 862 ഗ്രാം സ്വർണത്തിന്റെ വിപണി വിലയും കണക്കാക്കിയാൽ മാലയ്ക്ക് ഏകദേശം 44.98 ലക്ഷം രൂപ വില വരും. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് സ്വർണാഭരണം വഴിപാടായി സമർപ്പിച്ചത്. വിദേശത്ത് ബിസിനസ് ചെയ്യുന്ന കുടുംബത്തിലെ അംഗമായ ഇയാൾ മാധ്യമങ്ങൾക്ക് മുൻപിൽ പേര് വെളിപ്പെടുത്താൻ തയാറായില്ല. സുഹൃത്തിനൊപ്പം വെള്ളിയാഴ്ച രാവിലെയാണ് ഇയാൾ ശബരിമലയിൽ ദർശനത്തിനെത്തിയത്. തുടർന്ന് നടയിൽ സ്വർണമാല സമർപ്പിക്കുകയായിരുന്നു. ലെയർ ഡിസൈനിലുള്ള മാലയാണിത്.