News

സ്കൂട്ടറിലെ യാത്രക്കാരായ ദമ്പതികള്‍ ബസുകള്‍ക്കിടയില്‍ ഞെരുങ്ങി മരിച്ചു

16 October 2023 , 2:48 PM

 

കോഴിക്കോട്: സ്കൂട്ടറിലെ യാത്രക്കാരായ ദമ്പതികള്‍ ബസുകള്‍ക്കിടയില്‍ ഞെരുങ്ങിമരിച്ചു. കക്കോടി സ്വദേശികളായ ഷൈജു ഭാര്യ ജീമ എന്നിവരാണ് തൽക്ഷണം മരിച്ചത്. ബസ് ജീവനക്കാരന്റെ അശ്രദ്ധയാണ് അപകടകാരണമെന്ന് മോട്ടോർ വാഹന ഇൻസ്പെക്ടർ പറഞ്ഞു. ഇന്ന് രാവിലെ 9 മണിയോടെ കോഴിക്കോട് വേങ്ങേരിക്ക് സമീപമാണ് അപകടം നടന്നത്. സ്വകാര്യ ബസുകളും ബൈക്ക് യാത്രക്കാരും കോഴിക്കോടേക്ക് വരുകയായിരുന്നു. രണ്ട് ബസുകളുടെ ഇടയിലായിരുന്നു ബൈക്ക് യാത്രികർ. മുന്നിൽ പോയ കെ.എൽ 58 പി 3402 എന്ന സ്വകാര്യ ബസ് ബ്രേക്ക് ഇട്ടു. ഇതോടെ പിന്നാലെ എത്തിയ കെ.എൽ 60 8003 എന്ന നമ്പറിലുള്ള ബസ് ബൈക്കിലേക്കും ബസിലേക്കും ഇടിച്ച് കയറുകയായിരുന്നു.