News

കിളിമാനൂരിൽ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു

01 October 2022 , 2:44 PM

 

 

തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തി. പള്ളിക്കൽ സ്വദേശികളായ പ്രഭാകര പിള്ള, വിമലകുമാരി എന്നിവരാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. ആദ്യം പ്രഭാകരപിള്ളയാണ് മരിച്ചത്. വൈകിട്ടോടെ വിമലകുമാരിയും മരണത്തിന് കീഴടങ്ങി. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശി ആണ് വീട്ടിലെത്തി ആക്രമണം നടത്തിയത്. സാമ്പത്തിക തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ശശിക്കും പൊള്ളലേറ്റിട്ടുണ്ട്.