News

മണിമലയിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു

04 October 2022 , 6:46 PM

 

 

കോട്ടയം: മണിമല കരിമ്പനക്കുളത്ത് സ്കൂട്ടറും, കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു.  മണിമല കൊക്കപ്പുഴ (പുതിയോട്ട്)  തങ്കച്ചൻ ,ഭാര്യ ഉഷഎന്നിവരാണ് മരിച്ചത് . ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. മണിമലയിൽ നിന്ന് റാന്നി ഭാഗത്തേക്ക് പോവുകയായിരുന്നു ഇവർ. ഇവരുടെ സ്കൂട്ടറിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ചിറ്റാർ സ്വദേശികളുടെതാണ് കാർ. നിയന്ത്രണം വിട്ട കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തങ്കച്ചൻ സംഭവസ്ഥലത്ത് വച്ചും ഉഷ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയുമാണ് മരിച്ചത്.