News

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിൻ്റെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി,

10 November 2022 , 10:30 PM

 

പാലക്കാട് അലനല്ലൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിൻ്റെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി, വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ സ്‌കൂൾ കെട്ടിടത്തിൻ്റെ തന്നെ മൂന്നാം നിലയിൽ കൈകൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത് സംഭവത്തിൽ നാട്ടുകാൽ  പോലീസ് അന്വഷണം ആരംഭിച്ചു. രണ്ടു പേർ ചേർന്നാണ് തന്നെ സ്‌കൂളിൻ്റെ മൂന്നാം നിലയിൽ കെട്ടിയിട്ടതെന്നാണ് പെൺകുട്ടി ആദ്യം പൊലീസിന് മൊഴി നൽകിയിരുന്നത്. കുട്ടിയുടെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്  എന്നാൽ കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പോലീസ് തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്  സ്വയം കൈകൾ ബന്ധിച്ച് മൂന്നാം നിലയിൽ കയറിയിരുന്നതാണെന്ന് കുട്ടി പറഞ്ഞത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ വെച്ചുണ്ടായ പിണക്കമാണ് കാരണമെന്ന് വിവരം. കുട്ടിയുടെ ശരീരത്തിൽ പരിക്കുകളൊന്നും കാണാനില്ലെന്നും കുട്ടി സുരക്ഷിതയാണെന്നും പോലീസ് അറിയിച്ചു.