News

തൃശൂരില്‍ ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 25 വര്‍ഷം കഠിനതടവ്

23 December 2022 , 12:06 PM

 

 

തൃശൂര്‍: ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. തളിക്കുളം സ്വദേശി കാളകൊടുവത്ത് വീട്ടില്‍ 47 കാരനായ പ്രേംലാലിനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. 2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തളിക്കുളം പുനഃരധിവാസ കോളനിയിലെ ബന്ധുവിന്റെ വീട്ടില്‍ താമസിച്ച പ്രതി അയല്‍വാസിയായ 9 വയസുകാരനെ തട്ടികൊണ്ടു പോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞ് കൊണ്ട് ഓടിയ കുഞ്ഞ് അമ്മയോടും അമ്മൂമ്മയോടും വിവരം പറഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വലപ്പാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു.