News

കുറിച്ചിയിൽ കാർ കടയിലേക്ക് ഇടിച്ചുകയറി ലോട്ടറി വില്പനക്കാരൻ മരിച്ചു

25 July 2023 , 9:44 AM

 

 

 കോട്ടയം: എംസി റോഡിൽ  കുറിച്ചി കാലായിൽപ്പടിയിൽ നിയന്ത്രണംവിട്ട  കാർ റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറി. ഒരാൾ മരിച്ചു.

ലോട്ടറി വിൽപ്പനക്കാരനായ തമിഴ്‌നാട് സ്വദേശി സ്വാമി ദൊരെയാണ് മരിച്ചത്.

Caption

 

അപകടത്തിൽ വഴിയാത്രക്കാരായ നാലു പേർക്കും, കാറോടിച്ച തിരുവനന്തപുരം സ്വദേശിയ്ക്കും പരിക്കേറ്റു. 

 

 അപകടത്തിൽപ്പെട്ട കാറോടിച്ചിരുന്ന തിരുവനന്തപുരം വിതുര സ്വദേശി വിഷ്ണുവിനും , പ്രദേശവാസിയായ സിവിൽ പൊലീസ് ഓഫിസർക്കും അടക്കം അഞ്ചു പേർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ കുറിച്ചി കാലായിപ്പടിയിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നു വരികയായിരുന്നു കാർ. തിരുവനന്തപുരത്തു നിന്നും എറണാ കുളത്തിനു പോകുകയായിരുന്നു വിഷ്ണു. ഈ സമയം നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ തട്ടുകട യിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.

 

 ഇടിയുടെ ആഘാതത്തിൽ കടയിൽ നിൽക്കുകയായിരുന്നു സ്വാമി ദൊരെ തല്ക്ഷണം മരിച്ചു.

 

കടയിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടമായ കാർ ഇതുവഴി   എത്തിയ പൊലീസ് ഉദ്യോസ്ഥൻ സഞ്ചരിച്ച ബൈക്കിലും ഇടിച്ചു. തട്ടുകടയ്ക്കുള്ളിലെ ജീവനക്കാരന് കടയിലെ പാൽ തെറിച്ചു വീണ് പൊള്ളലേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് എം സി റോഡിൽ നേരിയ ഗതാഗത തടസവും ഉണ്ടായി.

 

 ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് സ്വാമി ദൊരെയെ ചങ്ങനാ ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.