News

പാലക്കാട് പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് മോഷണം പോയി

14 December 2022 , 11:03 AM

 

 

പാലക്കാട്: നഗരത്തില്‍ ബസ് മോഷണം. തൃശ്ശൂര്‍- പാലക്കാട് റൂട്ടില്‍ ഓടുന്ന ചെമ്മനം എന്ന ബസാണ് മോഷണം പോയത്. ഉടമയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കോട്ടമൈതാനത്തിന് സമീപം പെട്രോള്‍ പമ്ബിലായിരുന്നു ബസ് നിര്‍ത്തിയിട്ടിരുന്നത്. പുലര്‍ച്ചെ വാഹനം എടുക്കാനായി ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണം പോയ വിവരം വ്യക്തമായത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പട്ടിക്കാട് സ്വദേശി സാലുവിന്റെ ഉടമസ്ഥതയിലാണ് ബസുള്ളത്. ഇന്നലെ വൈകിട്ട് 8.20 ഓടെ ട്രിപ്പ് അവസാനിപ്പിച്ച് ഡ്രൈവര്‍ ജോഷി പമ്പില്‍ പാര്‍ക്ക് ചെയ്തതായിരുന്നു ബസ്. പമ്പിലെ സിസിടിവിയില്‍ ബസ് ഒരാള്‍ കടത്തിക്കൊണ്ടു പോകുന്നതായി പതിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.