News

കൊടുങ്ങല്ലൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ

27 September 2022 , 6:59 PM

 

തൃശൂർ: കൊടുങ്ങല്ലൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ.തൃപ്രയാർ - അഴീക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഷാജി എന്ന ബസ്സിലെ കണ്ടക്ടർ മുള്ളൻബസാർ സ്വദേശി കൊട്ടേക്കാട്ട് വീട്ടിൽ  അനീഷിനെയാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ ഇ.ആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച്  പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം വീട്ടുകാർ അറിഞ്ഞതോടെയാണ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്.  2021 ഒക്ടോബർ മുതൽ പലതവണ ഇയാൾ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി.