News

75 വയസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

30 March 2023 , 5:10 PM

 

പാലക്കാട്: 75 വയസുകാരിയെ ഭര്‍ത്താവ് ക്രൂരമായി വെട്ടിക്കൊന്ന് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.
കിഴക്കഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കൊന്നക്കല്‍ കടവ് കോഴിക്കാട്ട് വീട്ടില്‍ പാറുക്കിട്ടി(75) യാണ് മരിച്ചത്. ഭര്‍ത്താവ് നാരായണന്‍ കുട്ടിയാണ് ഭാര്യയെ വെട്ടിക്കൊന്നത്.
ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുത്തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ നാരായണന്‍ കുട്ടി ഭാര്യയെ അക്രമിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഇദ്ദേഹം മംഗലം ഡാം സ്റ്റേഷനില്‍ നേരിട്ടെത്തി വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ്, മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്.