News

ഇ ഡി ഉദ്യോഗസ്ഥനായി ആൾമാറാട്ടം സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ 65 കാരൻ പിടിയിൽ

24 June 2023 , 10:25 AM

 

 

കൊച്ചി: ഇ ഡി ഉദ്യോഗസ്ഥനാണെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി സ്ത്രീയുടെ വീട്ടിനുള്ളില്‍ അതിക്രമിച്ച്‌ കയറി പരാക്രമം നടത്തിയ പ്രതി പിടിയിൽ. ആലുവ മുപ്പത്തടം ശ്രീനിലയം പരമേശ്വരനാണ് (65) സൗത്ത് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

 

കടവന്ത്ര  കോളനി ഭാഗത്ത് താമസിക്കുന്ന പരാതിക്കാരിയുടെ വീട്ടിലാണ് ഇയാള്‍ അതിക്രമിച്ചു കടന്നത്. ഇവിടെയെത്തിയ ഇയാള്‍ താൻ ഇ ഡി ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിൽ കയറുകയായിരുന്നു. പിന്നാലെ വീട്ടിലുണ്ടായ യുവതിയെ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് യുവതി പരാതി നൽകിയത്.