News

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ 62കാരന്‍ അറസ്റ്റിൽ

10 April 2023 , 12:26 PM

 

 

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കല്‍പകഞ്ചേരിയില്‍ 62കാരന്‍ പിടിയില്‍.കോട്ടക്കല്‍ ആമപ്പാറ പുല്ലാട്ടുതൊടി അജയ്കുമാറിനെയാണ്

കല്‍പകഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തത്.ഒരുവര്‍ഷം മുന്നെയാണ് സംഭവം.16 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കൗണ്‍സിലിങിനിടെ കുട്ടി സംഭവം പുറത്ത് പറയുകയായിരുന്നു.തുടര്‍ന്നാണ് കല്‍പകഞ്ചേരി പോലീസ് കേസെടുത്തത്.മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.