News

മലപ്പുറത്ത് റോഡ് മുറിച്ചു കടന്ന അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

14 December 2022 , 2:59 PM

 

മലപ്പുറം: ബസ്സിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ച് മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. സ്കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ച് കടക്കുമ്പോൾ ഗുഡ്സ് ഓട്ടോ ഇടിച്ചാണ് അഞ്ചാം ക്ലാസുകാരി മരിച്ചത്. താനൂർ എസ് എൻ യു പി സ്കൂൾ വിദ്ധ്യാർത്ഥിനി ഷഹ്നയാണ് മരിച്ചത്. അപകട സ്ഥലത്തു നിന്നും ഉടൻ അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.