News

കൊച്ചിയില്‍ 80കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത 37 കാരന്‍ പിടിയില്‍

12 May 2023 , 4:05 PM

 

കൊച്ചി: വീട്ടില്‍ തനിച്ച് താമസിച്ചുവരികയായിരുന്ന 80കാരിയെ ബലാത്സംഗത്തിന് ഇരയായി. ചെങ്ങമനാട് ആണിപ്പാറയിലാണ് സംഭവം. സംഭവത്തില്‍ 37 കാരനായ സുധീഷിനെ പൊലീസ് പിടികൂടി. വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് പ്രതി അകത്ത് കയറുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
വയോധികയുടെ ഭര്‍ത്താവ് 15 വര്‍ഷം മുമ്പ് മരിച്ചിരുന്നു. ആറു പെണ്‍മക്കളെ വിവാഹം കഴിച്ചയച്ച ശേഷം വയോധിക തനിച്ച് താമസിച്ച് വരികയായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി വയോധികയുടെ മൊബൈല്‍ ഫോണും കണ്ണടയും തകര്‍ത്തു. പോലീസ് പിടികൂടിയ പ്രതിയെ തെളിവെടുപ്പിനു ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.