News

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത വൃദ്ധനെ കരിങ്കല്ലുകൊണ്ടിടിച്ച് പല്ലുകൊഴിച്ചു: 20കാരന്‍ അറസ്റ്റില്‍, സംഭവം ആലപ്പുഴ ചേര്‍ത്തലയില്‍

11 October 2023 , 8:31 PM

 

ആലപ്പുഴ: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത വൃദ്ധനെ കരിങ്കല്ലിന് ഇടിച്ചു പരിക്കേല്‍പ്പിച്ച 20 വയസുകാരന്‍ അറസ്റ്റില്‍
   തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പുതുവല്‍ നികര്‍ത്ത് വീട്ടില്‍ റെജിമോന്‍ മകന്‍ (20) എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. 10/10/23  തീയതി വൈകിട്ട് 3 30 മണിയോടുകൂടി ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന് പടിഞ്ഞാറുവശമുള്ള പ്രൈവറ്റ് ബസ് സ്റ്റോപ്പില്‍ വച്ചായിരുന്നു സംഭവം. പ്രൈവറ്റ് ബസ്സില്‍ യാത്ര ചെയ്തുവന്ന തൈക്കാട്ടുശ്ശേരി സ്വദേശിയായ 78 വയസ്സുള്ള ജോസഫ് എന്നയാള്‍ ബസ്റ്റോപ്പില്‍ ഇറങ്ങാന്‍ പോകുന്ന സമയം പ്രതി അയാളെ തള്ളി മാറ്റുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് വൃദ്ധന്‍ യുവാവിനെ ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് ബസ്റ്റോപ്പില്‍ ഇറങ്ങിയ ശേഷം  റോഡരികില്‍ കിടന്ന കരിങ്കല്‍ കഷണം എടുത്ത് വൃദ്ധന്റെ മുഖത്തിന് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ വൃദ്ധന്‍െ്‌റ  ഒരു പല്ല് ഒടിഞ്ഞു പോവുകയും ഒരു പല്ലിന് ഇളക്കം സംഭവിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ചേര്‍ത്തല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇന്ന് വൈകുന്നേരം ചേര്‍ത്തല  കെ.എസ്.ആര്‍.ടി.സി പരിസരത്തുനിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ രണ്ട് വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളിള്‍ പ്രതിയാണ് ഇയാള്‍. ചേര്‍ത്തലപോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ കെപി-യുടെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സൈമണ്‍ ആന്റോ ,സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രകാശ് കൃഷ്ണ, ബിജീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അഭിമന്യു