News

മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി

28 December 2022 , 9:30 AM

 

 

മലപ്പുറം: ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ കൂട്ട ബലാൽസംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം മൂന്നു പേരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ പെൺകുട്ടിയെ മുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പരപ്പനങ്ങാടിയിലെ ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. കേസുമായി ബന്ധപ്പെട്ട് നെടുവാ സ്വദേശികളായ മുനീർ, പ്രജീഷ്, സജീർ എന്നിവരാണ് പിടിയിലായത്. പോലീസ് അന്വഷണം പുരോഗമിക്കുകയാണ്.