News

അമ്മയുടെ അടുത്തെത്തുന്ന നിത്യസന്ദര്‍ശകന്‍ 15കാരിയെ പീഡിപ്പിച്ചു: കഠിനതടവ് ശിക്ഷ വിധിച്ച് കോടതി

22 January 2023 , 2:45 PM

 

തൃശൂര്‍: മാതാവിനെ കാണാനെത്തുന്ന സമയത്ത് 15കാരിയെ ലൈഗീകമായി പീഡിപ്പിച്ച അമ്മയുടെ സുഹൃത്തിന് കഠിന തടവ് ശിക്ഷ വിധിച്ചു.
39 കാരനായ ചിറ്റിലപ്പിള്ളി സ്വദേശി വിനയന്‍ ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
കഠിന തടവിന് പുറമേ 30,000 രൂപ പിഴയടക്കാനും കോടതി വിധിയില്‍ പറയുന്നു. 2018 മെയ് മുതല്‍ ജൂലൈ വരെ മൂന്ന് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനഞ്ചുകാരിയുടെ മാതാവിനെ കാണാന്‍ ഇയാള്‍ സ്ഥിരമായി വീട്ടില്‍ എത്തുമായിരുന്നു .
കുട്ടിയുടെ മാതാവുമായി അടുത്ത ബന്ധമാണ് ഇയാള്‍ സൂക്ഷിച്ചിരുന്നത്. അമ്മയുടെ കാമുകന്‍ വീട്ടില്‍ വരുമ്പോള്‍ കുട്ടിയും ഉണ്ടാകാറുണ്ട് . കുട്ടിയുടെ പിതാവ് നാട്ടില്‍ ഇല്ലാത്ത നേരത്ത് ആണ് വിനയന്‍ വീട്ടില്‍ എത്തിയിരുന്നത്. തുടര്‍ന്ന് വീട്ടില്‍ അമ്മയില്ലാത്ത സമയത്ത് വിനയന്‍ വരുന്നത് പതിവാക്കി. നിരവധി തവണയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. അതേസമയം പെണ്‍കുട്ടി പലതവണ അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നു. എന്നിട്ടും കാര്യമുണ്ടായില്ല തുടര്‍ന്ന് പെണ്‍കുട്ടി സ്‌കൂളിലെ പ്രധാന അധ്യാപികയോട് പറഞ്ഞു. തുടര്‍ന്ന് പ്രധാനാധ്യാപിക ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ പിതാവ് നാട്ടിലെത്തിയതിനെ തുടര്‍ന്ന് അമ്മ ആ ത്മഹത്യ ചെയ്തു.