News

വളര്‍ത്തുമീന്‍ ചത്ത മനോവിഷമത്തില്‍ 13കാരന്‍ ആത്മഹത്യ ചെയ്തു

24 February 2023 , 4:15 PM

 

മലപ്പുറം ചങ്ങരംകുളത്ത് പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തില്‍ രവീന്ദ്രന്റെ മകന്‍ റോഷന്‍ ആര്‍ മേനോനെ(13)ആണ് മരിച്ച നിലയില്‍ കണ്ടെത്. ഇന്ന് രാവിലെ  എട്ട് മണിയോടെയാണ് സംഭവം. ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാന്‍ വാര്‍പ്പിന് മുകളില്‍ പോയ വിദ്യാര്‍ത്ഥിയെ എട്ടര ആയിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോയി നോക്കിയപ്പോഴാണ് വാര്‍പ്പിന് മുകളിലെ ഷെഡില്‍ ഇരുമ്പ് പൈപ്പില്‍ പ്‌ളാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ബന്ധുക്കള്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു.

റോഷന്‍ വളര്‍ത്തിയിരുന്ന മീന്‍ കഴിഞ്ഞ ദിവസം ചത്തിരുന്നു.ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷന്‍ എന്ന് ബന്ധുക്കള്‍ പറഞ്ഞു.മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ്.ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.