News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 വയസ്സുകാരിക്ക് ദാരുണാന്ത്യം, 16 ഓളം പേർക്ക് പരുക്ക്

16 December 2022 , 4:54 PM

 

 

കോട്ടയം: ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് 10 വയസ്സുകാരിക്ക് ദാരുണാന്ത്യം. 16 ഓളം തീർത്ഥാടകർക്ക് പരുക്ക്. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. എരുമേലി കണ്ണിമലയിലാണ് സംഭവം. ചെന്നൈ കാമ്പ്രം സ്വദേശി സംഘമിത്രയാണ് അപകടത്തിൽ മരിച്ചത്. പതിനാറോളം തീർത്ഥാടകർക്കാണ് പരിക്കേറ്റത് . മൃതദേഹം എരുമേലി ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരും . കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ആകെ 21 പേരാണുണ്ടായിരുന്നത്. പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.