News

റോഡിലെ നിയമലംഘനങ്ങൾ വാട്സാപ്പിൽ അറിയിക്കാൻ സൗകര്യമൊരുക്കി MVD

04 November 2022 , 10:05 PM

 

തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങൾ അറിയിക്കാൻ പ്രത്യേക സംവിധാനവുമായി എംവിഡി കേരള. റോഡ് സുരക്ഷക്കക്ക് ഭീഷണിയാകുന്ന രൂപമാറ്റങ്ങൾ വരുത്തുക, സൈലൻസറുകളും ഹോണുകളും മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കുക, തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റുകൾ ഘടിപ്പിക്കുക, പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം / മൽസരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയ സുരക്ഷക്കും സ്വൈര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവർമാരെ പറ്റിയുള്ള വിവരങ്ങൾ ഫോട്ടോകൾ / ചെറിയ വീഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെൻ്റ് ആർടിഒമാരെ വാട്സ് ആപ്പിൽ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും എംവിഡി ഉറപ്പ് നൽകുന്നു.

 

       വിവരങ്ങൾ വാട്സ് അപ്പിൽ അറിയിക്കേണ്ട മൊബൈൽ നമ്പരുകൾ:-

 

1. തിരുവനന്തപുരം - 9188961001

2. കൊല്ലം - 9188961002

3. പത്തനംതിട്ട - 9188961003

4. ആലപ്പുഴ - 9188961004

5. കോട്ടയം - 9188961005

6.ഇടുക്കി - 9188961006

7. എറണാകുളം - 9188961007

8. തൃശൂർ - 9188961008

9. പാലക്കാട് - 9188961009

10. മലപ്പുറം - 9188961010

11. കോഴിക്കോട് - 9188961011

12. വയനാട് - 9188961012

13. കണ്ണൂർ - 9188961013

14. കാസർകോട് - 9188961014

     മേൽപ്പറഞ്ഞ നിയമ ലംഘനങ്ങളുടെ ഫോട്ടോ /വീഡിയോ കളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംകൾ കൂടി ഉൾപ്പെടുത്തേണ്ടതാണ്.