News

കാക്കനാട് ഫ്ലാറ്റിലെ കൊലപാതകം: പ്രതി അർഷാദിനെ നാളെ കൊച്ചിയിലെത്തിക്കും

Kochi Reporter

18 August 2022 , 10:34 AM

 

കൊച്ചി: എറണാകുളം കാക്കനാട് ഇൻഫോ പാർക്കിന് സമീപം  മലപ്പുറം സ്വദേശി സജീവ് കൃഷ്ണയെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച കേസിലെ പ്രതി അർഷാദിനെ നാളെ കൊച്ചിയിലെത്തിക്കും.പ്രതിയെ ഇന്നലെ മ‌‌ഞ്ചേശ്വരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യുമ്പോൾ ഇയാളിൽ നിന്ന് അതിതീവ്ര ലഹരിമരുന്നായ എം ഡി എം എയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. ലഹരിമരുന്ന് കൈവശം വച്ച കേസിൽ അർഷാദിനെയും സുഹൃത്ത് അശ്വന്തിനെയും ഇന്ന് കാസർകോട് കോടതിയിൽ ഹാജരാക്കും.തുട‍ർന്ന് കോടതി അനുമതിയോടെയാകും കൊലക്കേസിലെ തുടരന്വേഷണത്തിന് അർഷാദിനെ കൊച്ചിയിൽ എത്തിക്കുക.കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം കാസർകോട് എത്തിയിട്ടുണ്ട്.തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമേ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് വ്യക്തമാകൂ എന്ന് കൊച്ചി പൊലീസ് അറിയിച്ചു.